KeralaLatest NewsNews

ഹിറ്റ്‌ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ് ; എം. സ്വരാജ്

പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണങ്ങള്‍ക്ക് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.സ്വരാജ് എംഎല്‍എ. രണ്ട് മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂര്‍ സമയത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള വെല്ലുവിളിയാണ് അല്ല , യുദ്ധപ്രഖ്യാപനം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹിറ്റ്‌ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ്. രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരായല്ല മുഴുവന്‍ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണിതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എം സ്വരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഫാസിസ്റ്റുകള്‍ പണ്ടും വാര്‍ത്തയെ ഭയപ്പെട്ടിട്ടുണ്ട്…

എം. സ്വരാജ് .

രണ്ട് മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂര്‍ സമയത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള വെല്ലുവിളിയാണ് അല്ല , യുദ്ധപ്രഖ്യാപനം തന്നെയാണ്.

Rss ഭീകരതയെ തുറന്നു കാണിയ്ക്കുന്ന മാധ്യമങ്ങള്‍ക്കെല്ലാമുള്ള താക്കീതും ഭീഷണിയുമാണ്.

ഹിറ്റ്‌ലറില്‍ നിന്നും ആശയം കടംകൊണ്ടവര്‍ക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകള്‍ മാത്രമാണ്.

രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരായല്ല മുഴുവന്‍ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണിത്.

സ്വതന്ത്രവും നീതിപൂര്‍വവുമായ മാധ്യമ പ്രവര്‍ത്തനം അസാധ്യമാക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ പോരാടാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button