KeralaLatest NewsNews

‘കള്ള റാസ്കൽ’ വിളി; പ്രതിപക്ഷം നൽകിയ പരാതി തള്ളിക്കളഞ്ഞ് മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം: നിയമസഭയിൽ ഷാഫി പറമ്പിൽ എംഎൽഎയെ ‘കള്ള റാസ്കൽ’ എന്ന് വിളിച്ചതിനെതിരെ പ്രതിപക്ഷത്തിന്റെ ആക്ഷേപം തള്ളി മന്ത്രി ഇ പി ജയരാജൻ. നിയമസഭയിൽ അങ്ങനെ ആരൊക്കെ എന്തൊക്കെ പറയുന്നുവെന്നും, ആരെങ്കിലും അതൊക്കെ കേൾക്കാറുണ്ടോ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. പ്രതിപക്ഷത്തിനെതിരെ താൻ തിരികെ അവകാശലംഘന നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read also: മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെയെന്ന് സൂചന , അറസ്റ്റ് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെ

നിയമസഭയിൽ പെരിയ കേസിലെ അടിയന്തരപ്രമേയ നോട്ടീസിനിടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ മൈക്കിലൂടെ ഇ പി ഷാഫി പറമ്പിലിനെ ‘കള്ള റാസ്കൽ’ എന്ന് ഇ.പി ജയരാജൻ വിളിക്കുകയായിരുന്നു. ”ഇരിക്കെടാ അവിടെ, കള്ള… റാസ്കൽ”, എന്നാണ് ഇ പി ഷാഫിയെ വിളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button