തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിനായി കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി, കര്‍ണാടക, ഒഡീഷ സര്‍ക്കാരുകള്‍. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, ഐസൊലേഷന്‍ വാര്‍ഡ് സജീകരണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാനാണ് സഹായം ആവശ്യപ്പെട്ടത്. കേരളം പ്രതിരോധിച്ച രീതികള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാരിന്റെ സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയെന്നും മന്ത്രി അറിയിച്ചു.
Post Your Comments