കൊല്ലം: കൊറോണ വെെറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയി ദർശനം നൽകുന്നത് തൽക്കാലത്തേക്ക് നിർത്തിവെച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയെന്ന് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തെത്തുടർന്ന് കൊല്ലത്തെ അമൃതപുരി ആശ്രമത്തിലേക്ക് ഭക്‌തരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആശ്രമ അധികൃതർ പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നതായി അമൃതാനന്ദമയി മഠത്തിന്റെ ഔദ്യോഗിക വെബ്‌സെെറ്റിലും പറയുന്നു.
കൊറോണ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിർദേശമുണ്ട്. അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങാൻ ഭക്‌തർ മണിക്കൂറുകളാണ് വരിനിൽക്കാറുള്ളത്. വിദേശികളും സ്വദേശികളുമായ നിരവധി ഭക്തർ താമസിക്കുന്ന ആശ്രമം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോ വിദേശികളോ ആയ ഭക്തരെ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments