വായുവിലെ മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ, വായു മലിനീകരണം എന്ന് കേള്‍ക്കുമ്ബോള്‍ ശ്വസകോശത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ചാവും നമ്മള് ആദ്യം ചിന്തിക്കുക. എന്നാല്‍ വായു മലിനീകരണം കിഡ്നിയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നതായി കങ്ങെത്തിയിരിക്കുകയാണ് ഗവേഷകര്‍
ജൊണ്‍സ് ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിന്‍സിലെ ഗവേഷകനായ മാത്യുവും സംഘവും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ വിവിധയിടങ്ങളില്‍നിന്നുമുള്ള 10,997 പേരിലാണ് സംഘം പഠനം നടത്തിയത്. വായുവില്‍ അടങ്ങിയിരിക്കുന്ന സുക്ഷ്മ വസ്തുകള്‍ ശരീരത്തില്‍ എത്തുന്നതോടെ ഇത് രക്തത്തില്‍ കലര്‍ന്ന് കിഡ്നികള്‍ക്ക് ഭീഷണിയായി മാറുന്നതായാണ് പഠനത്തിലെ കണ്ടെത്തല്‍.വയുവിലെ മലിനീകരണത്തിന്റെ തോത് വര്‍ധിക്കുന്നത് കിഡ്നികളുടെ പ്രവര്‍ത്തനം നിന്നുപോകാവുന്ന തരത്തിലേക്കള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് വൃക്കരോഗങ്ങള്‍ വര്‍ധിക്കുന്നതില്‍ കാലാവസ്ഥക്കും വായു മലിനീകരണത്തിനും വലിയ പങ്കുണ്ട് എന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ മാത്യു പറയുന്നു. ക്ലിനിക്കല്‍ ജേര്‍ണല്‍ ഓഫ് ദ് അമേരിക്കന്‍ സോസൈറ്റി ഓഫ് നെഫ്രോപ്പതിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post Your Comments