ബംഗളൂരു•കർണാടകയിലെ തുമകുരുവിൽ എസ്‌യുവി കാറുമായി കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ബംഗളൂരു-മംഗളൂരു ഹൈവേയില്‍ തുമകുരു ജില്ലയിലെ കുനിഗലിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 12 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.
മരിച്ചവരിൽ 10 പേർ തമിഴ്‌നാട്, മൂന്ന് പേർ ബെംഗളൂരു സ്വദേശികളാണ്. ഇവരെല്ലാം കർണാടകയിലെ ധർമ്മസ്ഥലയിലേക്ക് പോകുന്ന തീർത്ഥാടകരായിരുന്നു.
മരിച്ചവരിൽ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു.
അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ഒരു കാര്‍ റോഡ് ഡിവിഡറില്‍ ഇടിച്ചു കയറുകയും മറ്റൊരു കാര്‍ അതുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് തുമകുരു പോലീസ് സൂപ്രണ്ട് (എസ്പി) കെ വംശി കൃഷ്ണ പറഞ്ഞു.
തകര്‍ന്ന വാഹനങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലീസിന് പാടുപെടേണ്ടിവന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഇരകളുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Post Your Comments