തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുറച്ചു നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ യാത്രക്കാരന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനങ്ങള്‍ പൊലീസിന് നല്‍കി. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കള്‍ പരാതിപ്പെട്ടാല്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
കിഴക്കേകോട്ടയില്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് കാച്ചാണി ഇറയങ്കോട് സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും സമരം മൂലം സുരേന്ദ്രനെ വേഗം തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ പൊലീസ് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ സുരേന്ദ്രന്‍ മരിക്കുകയായിരുന്നു. അതേസമയം തലസ്ഥാനത്തെ അഞ്ച് മണിക്കൂര്‍ ദുരിതത്തിലാക്കിയ മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണ്.
Post Your Comments