Latest NewsKeralaIndia

കൊടുങ്ങല്ലൂരിൽ നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം, ശരീരമാസകലം മർദ്ദിച്ച പാടുകൾ

കുട്ടി അങ്കണവാടി അദ്ധ്യാപികയെ അടിയേറ്റ പാടുകള്‍ കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

കൊടുങ്ങല്ലൂര്‍: നാലു വയസ്സുകാരിക്ക് രണ്ടാനമ്മയുടെ വക ക്രൂരമര്‍ദ്ദനം. കൊടുങ്ങല്ലൂരില്‍ താമസക്കാരായ അസം സ്വദേശിയുടെ മകള്‍ക്കാണ് രണ്ടാനമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തില്‍ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകളാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നാലുവയസ്സുകാരി. കുട്ടി അങ്കണവാടി അദ്ധ്യാപികയെ അടിയേറ്റ പാടുകള്‍ കാണിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ഇന്നലെ അങ്കണവാടിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞ് അദ്ധ്യാപിക മിനിയെ, കൈകള്‍ കാണിച്ചു. ചുവന്ന പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപിക പ്രാണിയോ മറ്റോ കടിച്ചതാകാമെന്നു കരുതി വെളിച്ചെണ്ണ പുരട്ടി. ഈ സമയം തല്ലുകൊണ്ട മറ്റു ഭാഗങ്ങള്‍ കുഞ്ഞ് കാണിക്കുകയായിരുന്നു. ഇതോടെ അദ്ധ്യാപിക ഐസിഡിഎസ് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ചു ചൈല്‍ഡ് വെല്‍ഫെയര്‍ പ്രതിനിധികള്‍ അങ്കണവാടിയില്‍ എത്തി കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടന്നു കൊണ്ടിരിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന്‌ വ്യാജവാര്‍ത്ത: സി.ബി.എസ്‌.ഇ.പരാതി നല്‍കി

അസം സ്വദേശി അസതുല്‍ ഹക്ക് ഇസ്ലാമിന്റെ മകളാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.കോതപറമ്പ് കിഴക്ക്, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഗോഡൗണിലെ ജീവനക്കാരാണ് അസതുല്‍ ഹക്കും രണ്ടാം ഭാര്യ മസൂദ ഹെയ്തും. മസൂദയുടെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു അസതുല്‍ ഹക്ക്. ആ ദമ്പതികളുടെ കുഞ്ഞിനാണ് മര്‍ദനമേറ്റത്. ഭാര്യ മരിച്ചതിനു ശേഷം അസതുല്‍ ഹക്ക്, മസൂദയെ വിവാഹം കഴിക്കുകയായിരുന്നു.അസതുല്‍ മസൂദ ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button