തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ ശാസിച്ച് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്ക് നല്‍കാന്‍ ഒരു കുറിപ്പ് നിയമസഭയിലെ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അത് കൈമാറാന്‍ വൈകിയതോടെ പിസി ‘എടാ, പോടാ’ എന്ന് പറയുകയായിരുന്നു. തുടര്‍ന്ന് സ്‌പീക്കർ ഇടപെട്ട് പിസി ജോര്‍ജ്ജിനെ ശാസിച്ചു. ജീവനക്കാരെ എടോ പോടോയെന്ന് വിളിക്കരുത്. നിയമസഭയ്ക്കകത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് സ്‌പീക്കർ ശാസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും പിസി ജോർജ് ‘റാസ്‌കൽ, നീ ആരാടാ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചിരുന്നു.
Post Your Comments