ന്യൂഡല്‍ഹി: രാജിവച്ചത് വ്യക്തിപരമായ തീരുമാനമാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റാകാനില്ലെന്നും ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി. രാജിയില്‍ മാറ്റമില്ലെന്നും എന്നാല്‍ പാര്‍ട്ടിക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണു രാഹുല്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ തോല്‍വിയ്ക്ക് പിന്നാലെ യാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചത്. മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് മറികടന്നു രാഹുല്‍ രാജി നല്‍കുകയും ഗാന്ധികുടുംബത്തിനു പുറത്തു നിന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുകയായിരുന്നു. എന്നാല്‍ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. രാഹുല്‍ തിരികെ നേതൃപദവി ഏറ്റെടുക്കുമെന്ന് കരുതിയവര്‍ക്ക് ഇത് വന്‍ തിരിച്ചടിയാണ്. ഏപ്രില്‍ പകുതിയോടെ നടക്കുന്ന പ്ലീനറി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രാഹുല്‍ പ്രസിഡന്റാകാനില്ലെന്ന് തീരുമാനിച്ചതോടെ ഇടക്കാല പ്രസിഡന്റ് പദവിയില്‍ സോണിയ ഗാന്ധി തന്നെ തുടരേണ്ടി വരും.
Post Your Comments