കോഴിക്കോട് : മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യക്ക് പിന്നില്‍ കൂടുതല്‍ അധ്യാപകര്‍ക്ക് പങ്കുണ്ടെന്ന് സുഹൃത്തുക്കള്‍. ഇക്കണോമിക്‌സ് വിഭാഗത്തിലെ അധ്യാപകര്‍ ഹാജറില്‍ ഇളവ് നല്‍കാമെന്ന് ആദ്യം ഉറപ്പുനല്‍കിയശേഷം പിന്‍മാറിയതാണ് ജസ്പ്രീത് സിങ്ങിന്റെ ആത്മഹത്യക്ക് കാരണമെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.
അധ്യാപകരുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. നേരത്തെ പല വിദ്യാര്‍ഥികള്‍ക്കും ഹാജറില്‍ ഇളവു നല്‍കിയിരുന്നു. സമാനരീതിയില്‍ ഇളവു നല്‍കാമെന്ന് ആദ്യം ഉറപ്പ് നല്‍കിയ രണ്ട് അധ്യാപകര്‍ അവസാനനിമിഷം പിന്‍മാറിയത് ജസ്പ്രീത് സിങ്ങിനെ മാനസികമായി തകര്‍ത്തു. രക്ഷിതാവിനൊപ്പം എത്തിയപ്പോഴും അധ്യാപകര്‍ അപമാനിക്കാനാണ് ശ്രമിച്ചത്. ഹാജറിന്റെ പേരില്‍ ഇക്കണോമിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ജസ്പ്രീത് സിങ്ങിന്റെ സുഹൃത്തുക്കളുടെ വാക്കുകള്‍.
അതേസമയം അന്വേഷണത്തിനായി കോളേജ് മാനേജ്‌മെന്റ് സമിതിയെ നിയോഗിച്ചു. രണ്ടാഴ്ച്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് നല്‍കും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും യുവമോര്‍ച്ചയും കോളേജിലേക്ക് മാര്‍ച്ച് നടത്തി.
Post Your Comments