Latest NewsKeralaNews

കെഎസ്ഇബിക്ക് എന്ത് ഡിഡിഇ ; കുടിശ്ശിക അടക്കാത്തതിനാല്‍ ഓഫീസിലെ വൈദ്യുതി ബന്ധം വിഛേദിച്ചു

മലപ്പുറം: മലപ്പുറം ഡിഡിഇ ( വിദ്യാഭ്യാസ ഉപഡയറക്ടര്‍ ) ഓഫീസിലെ വൈദ്യുതി ബന്ധം കുടിശ്ശിക അടക്കാനുണ്ടെന്ന് കാണിച്ച് കെഎസ്ഇബി വിഛേദിച്ചു. എസ്എസ്എല്‍സി പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് കെഎസ്ഇബിയുടെ നടപടി. പരീക്ഷകള്‍ നടക്കുന്ന സമയമായതിനാല്‍ ഫ്യൂസ് ഊരരുതെന്ന് കാണിച്ച് ഡിഡിഇ, കെഎസ്ഇബിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ ഉദ്യോഗസ്ഥര്‍ വന്ന് ഫ്യൂസ് ഊരുകയായിരുന്നു.

37068 രൂപയാണ് ഡിഡിഇ ഓഫീസ് അടക്കാനുണ്ടായിരുന്നത്. ഇതില്‍ 20000 രൂപ ജീവനക്കാര്‍ പിരിവെടുത്ത് അടച്ചിരുന്നു. ബാക്കിയുള്ള 17068 രൂപ അടക്കാന്‍ ഫണ്ടില്ലായിരുന്നെന്ന് ഡിഡിഇ പറയുന്നു. തുക അനുവദിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടിയായില്ലെന്ന് കാണിച്ചാണ് കെഎസ്ഇബിക്ക് കത്ത് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button