Latest NewsNewsInternational

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുസ്ലീങ്ങള്‍ അപകടത്തില്‍ എന്ന ഹാഷ്ടാഗ് … ഇന്ത്യയ്ക്ക് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയി. ട്വിറ്ററിലാണ് ഖമനേയിയുടെ വിമര്‍ശനം. ഇന്ത്യയിലെ മുസ്ലീങ്ങളുടെ കൂട്ടക്കൊലയില്‍, ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഹൃദയങ്ങള്‍ വേദനയിലാണ്. തീവ്രഹിന്ദുക്കളെയും അവരുടെ പാര്‍ട്ടികളെയും നേരിട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലീങ്ങളുടെ കൂട്ടക്കൊല തടയണം. അതല്ലെങ്കില്‍, ഇസ്ലാമിക ലോകത്ത് നിന്ന് ഇന്ത്യ ഒറ്റപ്പെടുമെന്നും ഖമനേയി മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ മുസ്ലീങ്ങള്‍ അപകടത്തില്‍ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്.

നേരത്തെയും ഖമനേയി ഇന്ത്യക്കെതിരെ രംഗത്തെത്തിയിരുന്നു. കശ്മീര്‍ വിഷയത്തിലായിരുന്നു ആ പ്രസ്താവന. 2019, ഓഗസ്റ്റ് 21 നുള്ള ട്വീറ്റില്‍ ഖമനേയി പറയുന്നത് ഇങ്ങനെ:’ കശ്മീരിലെ മുസ്ലീങ്ങളുടെ സ്ഥിതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യയുമായി ഇറാന് നല്ല ബന്ധമുണ്ട്. എന്നാല്‍, കശ്മീരി ജനതയോട് നീതിപൂര്‍വകമായ നയം ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അവിടുത്തെ മുസ്ലീങ്ങള്‍ക്ക് നേരേയുള്ള പീഡനവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കണം’, ഖമനേയി കുറിച്ചു.

ല്‍ഹി കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തിളച്ചു മറിയുന്നതിനിടെയാണ് ഖമനേയിയുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button