Latest NewsKeralaNews

എല്ലാവരും ആകാക്ഷയോടെ കാത്തിരുന്ന ദേവാനന്ദയുടെ ഫോറന്‍സിക് പരിശോധനാഫലം പുറത്ത് : കാണാതായ ദിവസം സോപ്പ് വാങ്ങാന്‍ കടയില്‍ കുട്ടി എത്തിയെന്ന് പുതിയ വെളിപ്പെടുത്തല്‍ : കടഉടമയുടെ മൊഴി ദുരൂഹത വര്‍ധിപ്പിയ്ക്കുന്നു

കൊല്ലം: എല്ലാവരും ആകാക്ഷയോടെ കാത്തിരുന്ന ദേവാനന്ദയുടെ ഫോറന്‍സിക് പരിശോധനാഫലം പുറത്ത് . ഫോറന്‍സിക് ചീഫ് സര്‍ജന്‍ പ്രഫസര്‍ ശശികല, ഡോ. വല്‍സല, ഡോ. ഷീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസ്വാഭാവികമായതൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ സൂചന. ഇതോടെ ഇത്തിക്കരയാറിലെ ദേവനന്ദയുടെ മരണം സ്വാഭാവികമെന്ന് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ സൂചന. ആന്തരിക അവയവ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും ഒന്നും കിട്ടാത്ത സാഹചര്യത്തിലാണ് ഇത്.

read also : ദേവനന്ദയുടെ മരണം; ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്, സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം ചോദ്യം ചെയ്യും

ദേവനന്ദയുടെ മാതാവിന്റെ വീട്ടായ വാക്കനാട് ധനീഷ് ഭവനിലെത്തിയ ഫൊറന്‍സിക് സംഘം തുടര്‍ന്ന് കുട്ടി സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന വഴിയിലൂടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപമുള്ള നടപ്പാലത്തിലെത്തുകയും പുഴയുടെ ആഴം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തെത്തിയ സംഘം കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തി. കുട്ടിയുടെ വീടിനുസമീപമുള്ള കടവിലും പരിശോധന നടത്തിയ സംഘം 3.50തോടെ മടങ്ങി.

അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെതന്നെ കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങുമെന്നും എ സി.പി ജോര്‍ജ് കോശി പറഞ്ഞു. ദേവനന്ദ മുമ്പും വീട്ടില്‍ നിന്ന് ദുരത്തേക്ക് ഇറങ്ങി പോയിരുന്നുവെന്ന് പൊലീസ് തിരിച്ചറിയുന്നു. തീര്‍ത്തും ദുരൂഹമായായായിരുന്നു ആ യാത്ര. അതുകൊണ്ട് തന്നെ ആരും എടുത്തു കൊണ്ടു പോയില്ലെങ്കില്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷമാകാനുള്ള മാനസികാവസ്ഥ കുട്ടിക്കുണ്ടെന്ന് പൊലീസിന് വ്യക്തമായി കഴിഞ്ഞു. ഒരു വര്‍ഷം മുമ്ബത്തെ സംഭവം അമ്മയും അച്ഛനും പൊലീസിനോട് സമ്മതിച്ചിരുന്നു. ആദ്യ ഇക്കാര്യം ബന്ധുക്കളാരും പൊലീസിനോട് പറഞ്ഞിരുന്നില്ല. അച്ഛനും അമ്മയും ഇക്കാര്യം പറഞ്ഞതിന് പിന്നാലെ കുട്ടി എത്തിയ വീട്ടിലെ മിനിയും കാര്യങ്ങള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ദേവനന്ദ പോകാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്.

ദേവനന്ദയുടെ ശരീരത്തില്‍ ക്ഷതങ്ങളോ പാടുകളോ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മുങ്ങിമരണമാണ്. വയറില്‍ ചെളിയും പുഴയിലെ വെള്ളവും കണ്ടെത്തുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്‌ബോഴും ദുരൂഹതകളും സംശയങ്ങളും ഏറെയാണ്.

ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ പ്രദീപും സമ്മതിക്കുന്നു. പൊലീസിന് കൊടുത്ത മൊഴിയിലാണ് ഇക്കാര്യം ഉള്ളത്. കാണാതാകുന്നതിന്റെ അന്നും രാവിലെ കുട്ടി ഒറ്റയ്ക്ക് കടയില്‍ വന്നിരുന്നതായി തൊട്ടടുത്തുള്ള കടയുടമയും പറയുന്നു. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ടുപോയിട്ടില്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും ആദ്യം മുതല്‍ പറഞ്ഞിരുന്നത്. ഈ മൊഴിയാണിപ്പോള്‍ അച്ഛന്‍ മാറ്റിയത്. പൊലീസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ദേവനന്ദയെ കാണാതാകുന്നതിന്റെ അന്ന് രാവിലെ ഒമ്ബത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുള്ള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 38 പേരുടെ മൊഴിയാണ് പൊലീസിതുവരെ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button