Latest NewsNewsInternational

കൊറോണ വൈറസ്; അമേരിക്കയില്‍ മരണം 11 ആയി, കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ

കാലിഫോര്‍ണിയ: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരണം 11 ആയി. കാലിഫോര്‍ണിയയിലും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലായി ഇതുവരെ 150 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ വാഷിംഗ്ടണിലും ഫ്ളോറിഡയിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കാലിഫോര്‍ണിയയിലെ ആദ്യമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 71 വയസുകാരനാണ് മരിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ പരിശോധനയ്ക്കു വൈറ്റ് ഹൗസ് നടപടികളും ആരംഭിച്ചിരിക്കുകയാണ്.

അതേസമയം ഇന്ത്യയില്‍ 22 പേര്‍ക്കുകൂടി ബുധനാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയി.ഇതില്‍ 16പേര്‍ ഇറ്റലിയില്‍നിന്നുള്ള വിനോദസഞ്ചാരികളാണ്. ഇന്ത്യക്കാരനായ ഇവരുടെ ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാണ-1, ഡല്‍ഹി-1, ആഗ്ര-6, തെലങ്കാന-1, കേരളം-3 (രോഗം ഭേദമായവര്‍) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍.

അതേസമയം കൊറോണ വൈറസിനേക്കുറിച്ച് ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ച് മടങ്ങിയെത്തിവരിലാണ് കൊറോണ വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെയുള്ളവര്‍ക്ക് രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുവജനതയും പ്രായമായവര്‍ക്കുമാണ് കൊറോണ വൈറസ് പടരാന്‍ സാധ്യത കൂടുതലുള്ളത്. ഈ പ്രായ പരിധിയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പു ന്ല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button