ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകം ആഗോളപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വ്യാപാരമേഖലയിലടക്കം തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്നത്. അതേസമയം ആഗോള വിമാന ഗതാഗത വ്യവസായവും പ്രതിസന്ധിയിലായിരിക്കുകയാണ്. കൊറോണ രോഗം ബാധിച്ചതിന് ശേഷം ഇതുവരെ റദ്ദാക്കിയത് 2 ലക്ഷം വിമാനങ്ങളാണ്. ഇതേത്തുടര്‍ന്ന് ഏകദേശം 2.12 ലക്ഷം കോടി രൂപ നഷ്ടമുണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
കൊറോണ വൈറസ് ഭയം വിമാന യാത്രക്കാരില്‍ ഗണ്യമായ കുറവുണ്ടാക്കി. ഇതിനുപുറമെ, ഭീതി കാരണം സര്‍വീസുകള്‍ റദ്ദാക്കുന്നതും വന്‍ തിരിച്ചടിയായി. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വൈറസ് പടര്‍ന്നാല്‍ നഷ്ടം ഇനിയും കൂടുമെന്ന് ഐഎടിഎ മുന്നറിയിപ്പ് നല്കുന്നു. സൗദി അറേബ്യയും വിദേശികളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. യുഎസിലെ മൂന്ന് പ്രധാന എയര്‍ലൈനുകളും ചൈനയിലേക്കും ഹോങ്കോങ്ങിലേക്കും വിമാനം നിര്‍ത്തിവച്ചിരിക്കുകയാണ്. ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫ്ലൈറ്റുകളെ സംബന്ധിച്ചിടത്തോളം, സര്‍വീസ് നടത്തുന്നത്. എയര്‍ലൈന്‍സ് ക്രൂവിനായി ഹാന്‍ഡ് സാനിറ്റൈസര്‍ കരുതിവയ്ക്കാനും ചില ഫ്ലൈറ്റുകളില്‍ മുഖംമൂടികള്‍ പോലും വിതരണം ചെയ്യാനും തുടങ്ങിയിരിക്കുന്നു.
അതേസമയം ഇന്ത്യയും കൊറോണ ജാഗ്രതയിലാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയി. ഗുരുഗ്രാമിലെ പേ ടിഎം ജീവനക്കാരന് ഉള്‍പ്പെടെ 23പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. ഇന്ത്യയിലെത്തിയ 16 ഇറ്റാലിയന്‍ വിനോദ സഞ്ചാരികളില്‍ വൈറസ് സ്ഥിരീകരിച്ചതാണ് രോഗബാധിതരുടെ എണ്ണം കൂടാന്‍ കാരണം.
Post Your Comments