Latest NewsIndiaNews
Trending

അവർ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയെ അപമാനിച്ചവർ ;അവർ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം : പുറത്താക്കിയ 7 കോൺഗ്രസ്സ് എം പിമാരെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി

അവരുടെ നിന്ദ്യമായ പ്രവൃത്തികളിലൂടെ അപമാനിക്കപ്പെട്ടത് പാർലമെന്റാണ് . കാരണം ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഇന്ത്യൻ പാർലമെൻറ് .അവരുടെ പ്രവൃത്തിയിലൂടെ അവർ കാണിച്ചത് അവർക്ക് ജനങ്ങളെ സേവിക്കാനുള്ള അർഹത ഇല്ലായെന്നാണ് .

ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നേരെ നടന്ന കയ്യേറ്റശ്രമത്തിന്റെയും പാർലമെൻറ് നടപടികളിൽ മര്യാദയില്ലാതെ പെരുമാറുകയും ചെയ്തതിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട ഏഴു കോൺഗ്രസ്സ് എം എൽ എ മാരെ ശക്തമായ ഭാഷയിൽ അപലപ്പിച്ച് കേന്ദ്രമന്ത്രി പ്രഹ്ളാദ്  ജോഷി .

“ അവർ അപമാനിച്ചത് ജനാധിപത്യവ്യവസ്ഥിതിയെയാണ് . അവരുടെ നിന്ദ്യമായ പ്രവൃത്തികളിലൂടെ അപമാനിക്കപ്പെട്ടത് പാർലമെന്റാണ് . കാരണം ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് ഇന്ത്യൻ പാർലമെൻറ് .അവരുടെ പ്രവൃത്തിയിലൂടെ അവർ കാണിച്ചത് അവർക്ക് ജനങ്ങളെ സേവിക്കാനുള്ള അർഹത ഇല്ലായെന്നാണ് . സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത അവരുടെ നടപടി ഒരിക്കലും മാപ്പർഹിക്കുന്നില്ല പാർലമെന്റിന്റെ പതിവ് മാനദണ്ഡങ്ങളെല്ലാം കോൺഗ്രസ് പാർട്ടി ലംഘിക്കുകയും കാറ്റിൽ പറത്തുകയും ചെയ്തു . മാപ്പില്ലാത്ത ഈ നടപടിയെ ബിജെപി മാത്രമല്ല മറ്റ് പാർട്ടികളും അപലപിക്കും .സസ്‌പെൻഷൻ പര്യാപ്തമല്ലെന്നും തുടർനടപടികൾ വേണമെന്ന ആവശ്യം സ്പീക്കറുടെ മുന്നിൽ അവതരിപ്പിക്കുമെന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു.

ഗൌരവ് ഗോഗോയ്, ടിഎൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആർ ഉണ്ണിത്താൻ, മാണികം ടാഗോർ, ബെന്നി ബെഹ്നാൻ, ഗുർജിത് ഓജ്‌ല എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട ഏഴ് എം  പിമാർ.

അവർ സ്പീക്കറുടെ പേപ്പറുകൾ തട്ടിയെടുത്തു, വലിച്ചുകീറി അവരുടെ  മേൽ എറിഞ്ഞു. ഈ പാർലമെൻറ്റിന്റെ 70 വർഷത്തെ ചരിത്രത്തിലും എന്റെ 10 വർഷത്തെ പാർലമെൻറ് അനുഭവത്തിലും ഇത്രയും നിന്ദ്യമായ പെരുമാറ്റം ഞാൻ ആദ്യമായി കാണുകയാണ് . ദില്ലികലാപത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മാർച്ച് 11 ന് എന്ന തീയതി തീരുമാനിച്ചതിന്  അവർക്ക് എന്താണ് പ്രശ്നം ?ഗൌരവ് ഗോഗോയ് ചെയ്തത് അങ്ങേയറ്റം അപലപനീയമായ പ്രവൃത്തിയാണ് .ആദ്യ ദിവസം മുതൽ ഞങ്ങൾ കോൺഗ്രസ് പാർട്ടിയോട് യുക്തിസഹമായി സംസാരിക്കാൻ ശ്രമിക്കുകയാണ്.. ചർച്ചയ്ക്കുള്ള തീയതി (ദില്ലി കലാപത്തെക്കുറിച്ച്) ഇതിനകം തന്നെ മാർച്ച് 11 ആയി തീരുമാനിച്ചു. തീയതിയും സമയവും തീരുമാനിക്കുമ്പോൾ അതിൽ എന്താണ് പ്രശ്നം? ” പ്രഹ്ളാദ് ജോഷി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button