Latest NewsKeralaNews

നടിയെ ആക്രമിച്ച കേസ് ; ചില കാര്യങ്ങള്‍ ഓര്‍മയില്ല, പഴയ നിലപാട് തളളി ഇടവേള ബാബു ; കൂറുമാറിയെന്ന് പോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂറുമാറി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. കൊച്ചിയില്‍ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയായ ബാബു പൊലീസിന് നല്‍കിയ പഴയ മൊഴി തളളിപ്പറഞ്ഞത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായിയാണ് ഇപ്പോള്‍ മൊഴി നല്‍കിയത്. ചില കാര്യങ്ങള്‍ ഓര്‍മയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ ആവസരങ്ങള്‍ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ഇടവേള ബാബു ആദ്യം നല്‍കിയ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചപ്പോള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും അമ്മയുടെ കൊച്ചിയില്‍ നടന്ന റിഹേഴ്‌സല്‍ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം അദ്ദേഹം തള്ളി കളഞ്ഞു. ഇതോടെ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന ശത്രുതയുടെ തെളിവായിട്ടാണ് ഇടവേള ബാബു അടക്കമുളള സിനിമാ പ്രവര്‍ത്തകരെ പ്രോസിക്യൂഷന്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്നത്. കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വിസ്തരിക്കുന്നതിനായി ഇന്ന് വിളിച്ചുവരുത്തിയിരുന്നെങ്കിലും സമയക്കുറവുമൂലം നടന്നില്ല. നടി ഭാമയെ നാളെ വിസ്തരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button