Latest NewsUAENewsInternationalGulf

യു.എ.ഇയിൽ താപനില താഴുന്നു . 6. 5 ഡിഗ്രി സെൽഷ്യസിൽ നിന്നും താഴേയ്ക്ക് !

ജെയ്‌സ് മലനിരകളില്‍ 6.5 ഡിഗ്രിയാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്.

ദുബായ് :രാജ്യത്തെ താപനിലയിൽ കാര്യമായ വ്യതിയാനം ഉണ്ടായതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു . ജെയ്‌സ് മലനിരകളില്‍ 6.5 ഡിഗ്രിക്ക് താഴെ  താപനിലയാണ് ഇന്നലെ അതിരാവിലെ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില പ്രദേശങ്ങളിൽ താപനില 21-25 ഡിഗ്രി വരെ ഉയരുമെന്നും സൂചനയുണ്ട് . യുഎയില്‍ പരക്കെ വീശുന്ന കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരുമെന്നതിനാല്‍ അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കടൽ അതീവ പ്രക്ഷുബ്ദമായിരിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button