Gulf

യുഎഇ വാരാന്ത്യ കാലാവസ്ഥാ മുന്നറിപ്പ്: ജാഗ്രതാ നിര്‍ദ്ദേശം

യുഎഇ-യില്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ച അസ്ഥിരമായ കാലാവസ്ഥാ മാറ്റങ്ങള്‍ ശനിയാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ച ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം, ശക്തമായ കാറ്റ്, മങ്ങിയ ദര്‍ശനക്ഷമത എന്നിവയ്ക്കെതിരെയുള്ള മുന്നറിയിപ്പും നല്‍കി.

മണല്‍/പൊടിക്കാറ്റോട് കൂടിയ വാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനൊപ്പം വന്‍ മഴമേഘങ്ങളുടെ സാന്നിധ്യവും കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനത്തിലുണ്ട്.

ദക്ഷിണ അല്‍-നിനിലെ ചില ഭാഗങ്ങള്‍, സില, അല്‍-ബറ്റീന്‍, അബുദാബി എന്നിവടങ്ങളില്‍ ഇടിയും മഴയും ഉണ്ടായതായും എന്‍സിഎംഎസ് അറിയിച്ചു.

അല്‍-ദര്‍ഫ, ഖലിഫ, മുഹമ്മദ്‌ ബിന്‍ സയെദ് സിറ്റി, അല്‍-യഹര്‍, അല്‍-മഖം, അല്‍-ദാഹിര്‍ എന്നിവടങ്ങളില്‍ നല്ല മഴയും അല്‍-സാദിയത് ദ്വീപില്‍ മിതമായ മഴയും പെയ്തതായും എന്‍സിഎംഎസ് അറിയിപ്പിലുണ്ട്.

വാരാന്ത്യത്തിലെ കാലാവസ്ഥ, ശക്തി വര്‍ധിക്കുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായും, അതിന്‍റെ കിഴക്കോട്ടുള്ള സഞ്ചാരം മൂലവും, അസ്ഥിരമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button