Latest NewsUAENews

കോവിഡ്-19: കൊറോണ പരാമർശിക്കാതെ ജീവനക്കാരോട് അവധി എടുത്ത് പോകാന്‍ ആവശ്യപ്പെട്ട് പ്രമുഖ എയര്‍വേഴ്‌സ്

യു എ ഇ: കൊറോണ പരാമർശിക്കാതെ ജീവനക്കാരോട് അവധി എടുത്ത് പോകാന്‍ ആവശ്യപ്പെട്ട് ഇത്തിഹാദ് എയര്‍വേഴ്‌സ്. കൊറോണ വൈറസ് ലോക വ്യാപകമായി പടര്‍ന്നു തുടങ്ങിയ സാഹചര്യത്തിലാണ് ജീവനക്കാരോട് ശമ്പളത്തോടു കൂടിയ അവധി എടുത്ത് പോകാന്‍ ഇത്തിഹാദ് എയര്‍വേഴ്‌സ് നിർദ്ദേശിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ്-19 ബാധയെ തുടര്‍ന്ന് ചൈനയിലേക്കുള്ള മിക്ക വിമാനങ്ങളും ഇത്തിഹാദ് റദ്ദാക്കിയിട്ടുണ്ട്. അതിനിടെയാണ് ഏപ്രില്‍ ആറിനും മെയ് അഞ്ചിനും ഇടയില്‍ ശമ്പളത്തോടുകൂടിയ അവധി എടുക്കാന്‍ ഇത്തിഹാദ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ കൊറോണ വൈറസിനെക്കുറിച്ചോ അതല്ല മറിച്ച് അവധി എടുക്കാന്‍ മറ്റ് ഒരു കാരണവും പരാമര്‍ശിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: സുവിശേഷ പ്രാര്‍ത്ഥനായോഗത്തിൽ പങ്കെടുത്തവർക്ക് വ്യാപകമായി കൊറോണ പടർന്ന സംഭവം; പാസ്റ്ററിന്റെ പ്രതികരണം ഇങ്ങനെ

ഇത്തരമൊരു ഇമെയില്‍ പുറത്തുവിട്ടതുവഴി ജീവനക്കാര്‍ക്ക് ഒരു നല്ല അവസരമാണ് ഇത്തിഹാദ് നല്‍കുന്നതെന്നും, സുഹൃത്തുക്കള്‍ക്കും കുടുംബത്തോടുമൊപ്പം ഏറെ നാളുകള്‍ അവധി ആസ്വദിക്കാമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button