വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീന്‍ എപ്പോഴും കയ്യില്‍ കരുതുന്നതാണു നല്ലത്. ചര്‍മത്തിനനുസരിച്ച് സണ്‍സ്‌ക്രീനിന്റെ എസ്പിഎഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) തിരഞ്ഞെടുക്കാം. പിഎയും ശ്രദ്ധിക്കണം. സ്‌കിന്‍ കാന്‍സറിനു വരെ കാരണമാകുന്ന യുവിഎ രശ്മികളെ എതിര്‍ക്കുന്നതാണ് പിഎ എങ്കില്‍ സൂര്യതാപത്തെ തടയുന്നതിനു കാരണമാകുന്ന യുവിബി രശ്മികളെ തടയുന്നതിനു എസ്പിഎഫ് സഹായിക്കും.
വരണ്ട ചര്‍മമുള്ളവര്‍ ക്രീം റിച്ച്‌നസ് കൂടുതലുള്ള സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ക്രീം റിച്ചനസ് കുറഞ്ഞ സണ്‍സ്‌ക്രീനുകളില്‍ പെടുന്ന സണ്‍സ്‌ക്രീന്‍ ലോഷനും വരണ്ട ചര്‍മമുള്ളവര്‍ക്കു അഭികാമ്യമാണ്. ക്രീമിനേക്കാള്‍ ലൈറ്റ് വെയ്റ്റ് ആയിരിക്കും ഇത്തരത്തിലുള്ള ലോഷന്‍. ഓയ്ലി ചര്‍മത്തിനു ഇണങ്ങുന്നത് ജെല്‍ ബേസഡ് സണ്‍സ്‌ക്രീന്‍ ആണ്. ഇതു പുരട്ടിയാലും വെളുത്ത പാടുകളോ നിറവ്യത്യാസമോ ഉണ്ടാക്കുകയില്ല.
പൗഡര്‍ സണ്‍സ്‌ക്രീനാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. മേക്കപ്പിനു ശേഷവും പൗഡര്‍ ഉപയോഗിക്കുന്ന പോലെ നമുക്കിതു ഉപയോഗിക്കാം. സ്‌പ്രേ ബേസഡ് സണ്‍സ്‌ക്രീനുകളും മാര്‍ക്കറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. തിരക്കുള്ള സമയങ്ങളില്‍ ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പമാണ് സ്‌പ്രേ സണ്‍സ്‌ക്രീനുകള്‍. പുറത്തിറങ്ങുന്നതിനു 30 മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടണം.
Post Your Comments