10 ഇയര്‍ ചലഞ്ച്, ബോട്ടില്‍ ക്യാപ് ചലഞ്ച്, കീകീ ചലഞ്ച് തുടങ്ങിയവക്കു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പുതിയ തരംഗമായികൊണ്ടിരിക്കുകയാണ് സാള്‍ട്ട് ചലഞ്ച്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഉപ്പ് ധാരാളമെടുത്ത് വായിലിടുന്നതാണ് ചലഞ്ച്. ചലഞ്ച് ജയിക്കണമെങ്കില്‍ ഉപ്പ് വിഴുങ്ങണോ എന്നത് വ്യക്തമല്ല. എന്തായാലും നിരവധിപേരാണ് ചലഞ്ചുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകളില്‍ പലതിലും ഉപ്പ് വായിലിട്ട് അല്പസമയം പിടിച്ച ശേഷം പുറത്തേക്ക് തുപ്പുന്നതായാണ് കാണുന്നത്. ഉപ്പുചലഞ്ചിനെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോകളും സജീവമായി തന്നെയുണ്ട്.
എന്നാല്‍ അമിതാവേശത്തില്‍ ചെയ്യുന്ന ഈ ഉപ്പുചലഞ്ച് അപകടമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഛര്‍ദി, ജ്വരം പോലുള്ള രോഗങ്ങള്‍ക്കിത് കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം.
Post Your Comments