മസ്‌ക്കറ്റ് : പ്രവാസി മലയാളി ഒമാനിൽ മരിച്ചു. സലാലയിലെ റസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അന്‍വര്‍ (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
Also read : ഗൾഫ് രാജ്യത്ത് ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി
താമസ സ്ഥലത്തുവെച്ച് അന്‍വറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്ത് വര്‍ഷത്തോളമായി സലാലയില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
Post Your Comments