KeralaLatest NewsNews

നാളെ ഞാനോ നിങ്ങളോ കൊല്ലപ്പെടാം. നമ്മുടെ കുടുംബം സുതാര്യവും സത്യസന്ധവുമായ അന്വേഷണം ആവശ്യപ്പെടാം. അതിനെ എതിര്‍ക്കാന്‍ നമ്മുടെ നികുതി പണം ചെലവിട്ടു സര്‍ക്കാര്‍ കേസ് നടത്തുക എന്നത് ശുദ്ധ തോന്ന്യവാസമാണ് ; അഡ്വ. ഹരീഷ് വാസുദേവന്‍

പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാത്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. സിബിഐ അന്വേഷണത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനാണെന്നും ഏത് പാര്‍ട്ടി ഭരിക്കുമ്പോഴായാലും, ഒരു കൊലപാതക കേസില്‍ ഇആക അന്വേഷണം പ്രഖ്യാപിച്ചാല്‍, അത് എതിര്‍ക്കേണ്ട കാര്യം ഒരു സര്‍ക്കാറിനുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിയമസഭയില്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉന്നയിച്ച ഒരു വിഷയം ഗൗരവമുള്ളതാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സിബിഐ അന്വേഷിക്കണം എന്നുള്ള ഹൈക്കോടതി വിധി നേടാന്‍ ആ കുടുംബം തന്നെ പണം ചെലവിട്ടു കോടതിയില്‍ പോകേണ്ടി വന്നു എന്നത് തന്നെ സര്‍ക്കാരിന്റെ പരാജയമാണ് ആ വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തിന് അപ്പീല്‍ പോകണം? അത് സിബിഐ അന്വേഷിച്ചാല്‍ മലയാളികള്‍ക്ക് എന്താണ് കുഴപ്പം എന്നും അദ്ദേഹം ചോദിക്കുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

CBI അന്വേഷണത്തെ LDF സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിന്?

നിയമസഭയില്‍ ഷാഫി പറമ്പില്‍ MLA ഉന്നയിച്ച ഒരു വിഷയം ഗൗരവമുള്ളതാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം CBI അന്വേഷിക്കണം എന്നുള്ള ഹൈക്കോടതി വിധി നേടാന്‍ ആ കുടുംബം തന്നെ പണം ചെലവിട്ടു കോടതിയില്‍ പോകേണ്ടി വന്നു എന്നത് തന്നെ സര്‍ക്കാരിന്റെ പരാജയമാണ്.
ആ വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തിന് അപ്പീല്‍ പോകണം? അത് CBI അന്വേഷിച്ചാല്‍ മലയാളികള്‍ക്ക് എന്താണ് കുഴപ്പം?
അപ്പീല്‍ സ്വാഭാവികമായ സംഗതിയല്ല.
എന്തിന് CBI അന്വേഷണത്തെ എതിര്‍ക്കുന്നു, പണമില്ലാത്ത ഖജനാവില്‍ നിന്ന് ഇതിനായി കോടികള്‍ എന്തിന് ചെലവിടുന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് തൃപ്തികരമായ മറുപടി ഇല്ല.

ഏത് പാര്‍ട്ടി ഭരിക്കുമ്പോഴായാലും, ഒരു കൊലപാതക കേസില്‍ CBI അന്വേഷണം പ്രഖ്യാപിച്ചാല്‍, അത് എതിര്‍ക്കേണ്ട കാര്യം ഒരു സര്‍ക്കാറിനുമില്ല. പിന്നെന്തിനു സുപ്രീംകോടതിയില്‍ നിന്ന് ഓരോ സിറ്റിംഗിനും 25 ലക്ഷം രൂപയിലധികം ചെലവാക്കി വക്കീലിനെ കൊണ്ടുവന്നു ഇത് എതിര്‍ക്കുന്നു? എതിര്‍ത്തതും പോരാ, ഫയലും കൊടുക്കില്ല എന്ന നിലപാടാണ് DGP ബെഹ്റയ്ക്ക്. അതിനെ ന്യായീകരിക്കേണ്ട എന്ത് ബാധ്യതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്?

നാളെ ഞാനോ നിങ്ങളോ കൊല്ലപ്പെടാം. നമ്മുടെ കുടുംബം സുതാര്യവും സത്യസന്ധവുമായ അന്വേഷണം ആവശ്യപ്പെടാം. അതിനെ എതിര്‍ക്കാന്‍ നമ്മുടെ നികുതി പണം ചെലവിട്ടു സര്‍ക്കാര്‍ കേസ് നടത്തുക എന്നത് ശുദ്ധ തോന്ന്യവാസമാണ്. ഈ നടപടിയെ ന്യായീകരിക്കുന്ന CPIM അണികള്‍ സ്വയം ആലോചിച്ചു നോക്കണം. അല്ലെങ്കില്‍ തൃപ്തികരമായ വിശദീകരണം വേണം.

ശരികേട് ആര് ചെയ്താലും ചോദ്യം ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ സംഘികളും നിങ്ങളും തമ്മിലെന്ത് വ്യത്യാസം??

shortlink

Related Articles

Post Your Comments

Related Articles


Back to top button