മസ്‌ക്കറ്റ്: ഒമാനിൽ കൊറോണ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വ്യാജ പ്രചരണങ്ങള്‍ ശക്തമാകുന്നു. റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയോ ഓര്‍ഡര്‍ ചെയ്യുകയോ പാടില്ലെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Read also: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി ഇന്ത്യാക്കാരന്
രാജ്യത്ത് സ്‌കൂളുകള്‍ ഒരു മാസം അടച്ചിടുമെന്ന സന്ദേശങ്ങളും തെറ്റാണെന്ന് വിദ്യാഭ്യാസ മന്ത്രാലയവും വ്യക്തമാക്കി.ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നും വരുന്ന വാർത്തകൾ മാത്രമേ ജനങ്ങൾ വിശ്വസിക്കാനും പങ്കുവയ്ക്കാനും പാടുള്ളുവെന്നും അധികൃതർ പറഞ്ഞു.
Post Your Comments