Latest NewsUAENewsGulf

കോവിഡ്-19 : പുതിയ മതവിധി പ്രഖ്യാപിച്ച് യുഎഇ ഫത്വ കൗണ്‍സിലും മന്ത്രാലയവും

അബുദാബി : കൊറോണ വൈറസ് പടര്‍ന്നുപിടിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ പുതിയ മതവിധി പ്രഖ്യാപിച്ചു. കുട്ടികളും പ്രായമേറിയവരും പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ പോകേണ്ടതില്ലെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. . കൊറോണയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണമാണ് യുഎഇ ഫത്വ കൗണ്‍സില്‍ ഈ മതവിധി പുറപ്പെടുവിച്ചത്. പൊതു ആരോഗ്യ സുരക്ഷ പരിഗണിച്ച് രാജ്യത്തെ എല്ലാ കാര്യാലയങ്ങളും കോവിഡ് വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഫത്വാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതരംഗത്തെ ഉത്തരാവാദപ്പെട്ടവര്‍ രോഗ പ്രതിരോധത്തിനായി ആരോഗ്യ മേഖലയിലുള്ളവര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗ ബാധ തടയുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ‘ശരീഅത്തിനു നിരക്കുന്നതെല്ലും കൗണ്‍സിലിന്റെ 2020ലെ പതിനൊന്നാം നമ്പര്‍ ഫത്വ വ്യക്തമാക്കി.

Read Also : കൊറോണ വൈറസ് ; യുഎഇയിലെ ഇവന്റുകള്‍ മാറ്റിവച്ചു ; പുതിയ തീയതി പിന്നീട്

രോഗം ബാധിച്ചവരോ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരോ പൊതുസ്ഥലങ്ങളില്‍ പോകുന്നതും പണ്ഡിതര്‍ വിലക്കി. പള്ളികളിലെ സംഘനമസ്‌കാരത്തിനോ വെള്ളിയാഴ്ചയിലെ പ്രാര്‍ഥനയ്‌ക്കോ റമസാനിലെ നിശാ നമസ്‌കാരത്തിനോ പെരുന്നാള്‍ നമസ്‌കാരത്തിനോ ഇവര്‍ ആരാധനാലയങ്ങളില്‍ പോകരുത്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഇതു മുഖവിലയ്‌ക്കെടുക്കണം. വെള്ളിയാഴ്ച പള്ളിയില്‍ പോകുന്നതിനു പകരം വീട്ടിലോ താമസ സ്ഥലത്തോ ദുഹ്ര്‍ (ഉച്ച) നമസ്‌കാരം നിര്‍വഹിക്കുകയാണ് ചെയ്യേണ്ടതെന്നും ഫത്വയിലുണ്ട്.

രോഗബാധയുള്ളതായി സംശയിക്കപ്പെടുന്നവര്‍ പ്രത്യേക പരിചരണ മുറിയില്‍ കഴിയുകയാണ് വേണ്ടത്. മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനുള്ള ഈ പ്രതിരോധ പ്രക്രിയയിലും വീഴ്ച വരുത്തരുത്.

ശുചിത്വം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണ്. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടവിട്ട് കഴുകേണ്ടതിന്റെ പ്രാധാന്യം പണ്ഡിതര്‍ എടുത്തുകാട്ടിയത് ‘ഉറങ്ങിയുണര്‍ന്നവന്‍ കൈകള്‍ മൂന്നു തവണ ശുചീകരിക്കട്ടെ’ എന്ന പ്രവാചക വചനം ഉദ്ധരിച്ചായിരുന്നു. പരസ്പരം ഹസ്തദാനം നടത്തുന്നതിനും ആശ്ലേഷിക്കുന്നതിനും രോഗ പശ്ചാത്തലത്തില്‍ നിയന്ത്രണവും പുതിയ മതവിധി നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button