ലിസ്ബണ്‍: പക്ഷാഘാതത്തെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒപ്പം നിന്നവര്‍ക്കും ആരോഗ്യവിവരം അന്വേഷിച്ചവര്‍ക്കും മെഡിക്കല്‍ സംഘത്തിനും നന്ദി പറഞ്ഞുകൊണ്ട് പുറത്ത് വിട്ട പ്രസ്താവനയിലാണ് അമ്മ ഡൊളൊറെസ് എവെയ്റോയുടെ ആരോഗ്യ നില ഭദ്രമാണെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് 65 കാരിയായ ഡോളൊറെസിനെ പക്ഷാഘാതത്തെ തുടര്‍ന്ന് മെദീരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ ക്രിസ്റ്റ്യാനോ ഇറ്റലിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ നാട്ടിലെത്തുകയായിരുന്നു.
Thank you for all your messages of support for my mum. She is currently stable and recovering in hospital. Me and my family would like to thank the medical team looking after her, and kindly ask that we are all given some privacy at this time.
— Cristiano Ronaldo (@Cristiano) March 3, 2020
2007ല്‍ അര്‍ബുദബാധിതയായ ഡൊളൊറെസ് അതിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിറന്നാള്‍ ആഘോഷവേളയില്‍ തനിക്ക് ആരോഗ്യ സംബന്ധമായി പ്രശ്നങ്ങളുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments