വാഷിംഗ്ടൺ : കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയില്‍ ഒന്‍പത് പേര് മരിച്ചതായി റിപ്പോർട്ട്. കിംഗ് കൗണ്ടിയിലാണ് കൂടുതല്‍ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, എട്ട് പേരാണ് ഇവിടെ മരിച്ചത്.
Also read : കൊറോണ പടരുമെന്ന ഭയം : 54,000 തടവുകാരെ വിട്ടയയ്ക്കാനുള്ള തീരുമാനവുമായി ഈ രാജ്യം
രോഗബാധിതരുടെ എണ്ണം നൂറു കടന്നുവെന്നാണ് വിവരം. 231 പേര് നിരീക്ഷണത്തിലാണ്.കൊറോണയെ തുടര്‍ന്നു ഫ്ലോറിഡയിലും വാഷിംഗ്ടണ്‍ സ്റ്റേറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാലിഫോര്‍ണിയയും വാഷിംഗ്ടണും ഉള്‍പ്പെടെ 12 സ്റ്റേറ്റുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Leave a Comment