KeralaLatest NewsNews

രാത്രികാലങ്ങളിൽ സ്ത്രീകൾക്കു ജോലി ചെയ്യാൻ അവസരം നൽകുന്നതിനെ സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ സ്ത്രീകൾക്കു ജോലി ചെയ്യാൻ അവസരം നൽകുന്നതിനെ സംബന്ധിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്റെ പ്രതികരണം പുറത്ത്. എല്ലാ തൊഴിൽമേഖലയിലും രാത്രികാലങ്ങളിൽ സ്ത്രീകൾക്കു ജോലി ചെയ്യാൻ അവസരം നൽകുന്ന രീതിയിൽ തൊഴിൽ നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ഇത് സംബന്ധിച്ച് നിയമഭേദഗതി എങ്ങനെ വേണമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചതായി മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. വിദേശങ്ങളിലും മറ്റും വിവിധ തൊഴിൽമേഖലകളിൽ സ്ത്രീകൾ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലും ഇത്തരത്തിൽ താൽപര്യമുള്ള സ്ത്രീകളുണ്ട്. അവർക്ക് അവസരം ഒരുക്കുന്നതിനാണു നിയമഭേദഗതി എന്നും മന്ത്രി പറഞ്ഞു.

നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ ജോലി ചെയ്യാൻ സ്ത്രീകൾക്ക് അവസരം നൽകുന്ന രീതിയിൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്തിട്ടുണ്ട്. രാത്രി ഷിഫ്റ്റിൽ 5 പേർ അടങ്ങുന്ന സ്ത്രീകളുടെ ബാച്ചിന് താമസ, യാത്രാ സൗകര്യം തൊഴിലുടമ ഏർപ്പെടുത്തണമെന്നാണു ആ നിയമത്തിലെ പ്രധാന വ്യവസ്ഥ.

ALSO READ: കോവളം ബീച്ചില്‍ സണ്‍ബാത്ത് പാര്‍ക്കും കുടിവെള്ള പദ്ധതിയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

സുരക്ഷിതമായ തൊഴിൽസാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വി.കെ.പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ സ്ഥാപനങ്ങൾ വ്യവസായ സുരക്ഷിതത്വ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button