KeralaLatest NewsNews

മി​ന്ന​ല്‍​പ​ണി​മു​ട​ക്കി​ല്‍ ന​ട​പ​ടി എടുക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആര്‍ടിസി മി​ന്ന​ല്‍​പ​ണി​മു​ട​ക്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി എടുക്കണമെന്ന് ഗതാഗതമന്ത്രിക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ നിർദേശം. റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ​തു ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെയാണ് ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെഎസ്‌ആര്‍ടിസി ബസ് അധികൃതരും സ്വ​കാ​ര്യ ബസ് അധികൃതരും തമ്മിൽ തർക്കമുണ്ടായത്. പെ​ര്‍​മി​റ്റി​ല്ലാ​ത്ത സ്വ​കാ​ര്യ ബ​സു​ക​ള്‍ സൗ​ജ​ന്യ​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്‌ കെഎസ്ആ​ര്‍​ടി​സി എ​ടി​ഒ സാം ​ലോ​പ്പ​സും മ​റ്റു ര​ണ്ടു​പേ​രും ത​ട​യാ​നെ​ത്തി. കെഎസ്‌ആര്‍ടിസി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​തോ​ടെ ഇ​വ​രും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തുടർന്ന് എ​ടി​ഒ സാം ​ലോ​പ്പ​സ്, ഡ്രൈ​വ​ര്‍ സു​രേ​ഷ്, ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തു. ഇതിനെതിരെയാണ് കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​നു​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button