Latest NewsIndiaNews

കോവിഡ് -19: ബ്രീത്ത് അനലൈസർ പരിശോധനകൾ താൽക്കാലികമായി നിറുത്തണമെന്ന ആവശ്യവുമായി ബിജെപി വക്താവ് .

ഡൽഹി : രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബ്രീത്ത് അനലൈസർ പരിശോധനകൾ താൽക്കാലികമായി നിറുത്തിവയ്ക്കാൻ ഡൽഹി പോലീസിനോട് ബി ജെ പി വക്താവ് താജീന്ദർ പാൽ സിംഗ് ബഗ്ഗ ആവശ്യപ്പെട്ടു . ദില്ലി പോലീസ് കമ്മീഷണർക്ക് അയച്ച കത്തിലാണ് ബഗ്ഗ ഈ ആവശ്യം ഉന്നയിച്ചത് . വൈറസ് പടരുന്നതിന് പിന്നിലെ പ്രധാന കാരണം വായുവിലൂടെയായതിനാലാണ് ഇത്തരമൊരു ആവശ്യമെന്ന് അദ്ദേഹം അവകാശപ്പെട്ടു . വാഹനമോടിക്കുന്നവർ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനാണ് ബ്രീത്ത് അനലൈസർ പരിശോധന .

ഡൽഹി പൊലീസിന് അയച്ച അഭ്യർഥന പിന്നീട് തന്റെ ട്വിറ്ററിൽ അദ്ദേഹം പങ്കു വയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button