കൊൽക്കത്ത: രാജ്യം കൊറോണ ഭീഷണിയെ നേരിടുമ്പോൾ അതിനെതിരെ ജാഗ്രതാ വേണമെന്ന കേന്ദ്രനിർദേശത്തെ ഡൽഹി കലാപത്തിൽ നിന്നും വഴിതിരിച്ചു വിടാനുള്ള ഭരണകൂടത്തിന്റെ തന്ത്രമായി പരാമർഷിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി മുൻ തൃണമൂൽ കോൺഗ്രസ്സ് നേതാവ് മുകുൾ റോയ്
കേന്ദ്ര സർക്കാർ കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി പരത്തുന്നതായും ഇത് ദില്ലി കലാപത്തിൽ നിന്ന് ജന ശ്രദ്ധ തിരിക്കാനായിട്ടാണെന്നും മമത പറഞ്ഞിരുന്നു . റിപ്പബ്ലിക് ടിവിയോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ച മുകുൾ റോയ്, തന്റെ മുൻ സഹപ്രവർത്തക വിവേകശൂന്യയാണെന്നും ബുദ്ധിയില്ലാത്ത തരത്തിലാണ് അവരുടെ ഇടപെടലുകൾ എന്നും വ്യക്തമാക്കി . “വിവേകമില്ലാത്ത മമത” എന്നാണ് അവരെ താൻ സംബോധന ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കൊറോണ വളരെ ഗുരുതരമായ പ്രശ്നമാണ്. കൊറോണ വൈറസിനെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും ആരോഗ്യ മന്ത്രാലയവും ഇന്ത്യാ സർക്കാരും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് .ഈ അവസരത്തിൽ മമതയെ പോലൊരു മുഖ്യമന്ത്രിയിൽ നിന്നും ഇത്തരം സമീപനം അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു . ബംഗാളിലെ ജനങ്ങൾക്ക് ഈ അവസരത്തിൽ വേണ്ടത് ആരോഗ്യ സുരക്ഷയാണ് . അല്ലാതെ വർഗീയതയും വിഭാഗീയതയും പുലമ്പുന്ന മമതയെ പോലെ ഒരാളുടെ വിവരക്കേടുകൾ അല്ല. അദ്ദേഹം കൂട്ടിചേർത്തു .
ടിഎംസിയിൽ നിന്ന് പുറത്തുപോയതുമുതൽ മുകുൾ റോയ് മമതയുടെ കടുത്ത എതിരാളിയായി മാറിയിരുന്നു .
Post Your Comments