അബുദാബി :ഇന്ത്യൻ എംബസിയുടെ സമയോചിത ഇടപെടൽ ഒരമ്മയ്ക്കും പിഞ്ചുക്കുഞ്ഞിനും നാട്ടിലേക്ക് എത്താനുള്ള സൌകര്യമൊരുക്കി . അബുദാബി വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം . ടേക്ക് ഓഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ്, 18 മാസം പ്രായമുള്ള ഡെർവിൻ ക്രിസിന്റെ പാസ്പോർട്ട് കാണാതായ വിവരം അമ്മ അസ്സിന് മേരി തെരേസ മനസ്സിലാക്കുന്നത് . എയർലൈൻ സ്റ്റാഫും യാത്രക്കാരും ഫ്ലൈറ്റിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല . ടെർമിനലിൽ നിന്ന് അവർ കയറിയ ബസ്സിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല അങ്ങനെ അവർക്ക് വിമാനത്തിൽ നിന്നും തിരിച്ചിറങ്ങേണ്ടി വന്നു . പാസ്പോർട്ട് ഇല്ലാത്തതിനാൽ തിരികെ എയർപോർട്ടിൽ കത്തിരിക്കേണ്ടതായി വന്നു . തെരച്ചിൽ കാരണം രാത്രി 10 .45 നു പുറപ്പെടേണ്ടിയിരുന്ന വിമാനം അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്
ഇതിനിടയിലാണ് ഇന്ത്യൻ എംബസ്സിയുടെ അടിയന്തിര ഇടപെടൽ . അവർ നല്കിയ അടിയന്തിര സർട്ടിഫിക്കറ്റ് കാരണം പിറ്റേന്ന് രാത്രി അവർക്ക് തിരുവനന്തപുരത്തേക്ക് മടങ്ങാൻ കഴിഞ്ഞു .
ഈ സംഭവത്തിൽ തീർത്താൽ തീരാത്ത കടപ്പാട് ഇന്ത്യൻ എംബസ്സിയോട് ഉണ്ടെന്ന് ക്രീസിന്റെ പിതാവ് വിനു ആന്റോ പറയുന്നു .
മൂന്നുമാസത്തെ വിസിറ്റിങ് വിസയിലായിരുന്നു തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശിയായ അസിനും മകൻ ക്രിസും ഭർത്താവ് ജോലി ചെയ്യുന്ന അബുദാബിയിൽ എത്തിയത് . ഭാര്യയ്ക്കും കുഞ്ഞിനും യാത്ര ചെയ്യാൻ കഴിയില്ലെന്ന് അറിഞ്ഞ വിനു അബുദാബിയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഹബ്ഷനിൽ നിന്നും എയർപ്പോർട്ടിൽ എത്തി . ആവശ്യമായ രേഖകൾ എംബസ്സിക്കു നല്കി . അവർ അടിയന്തിരമായ ഇടപെടലുകൾ നടത്തി .
വിമാനത്തിനുള്ളിൽ വച്ച് പാസ്പോർട്ട് എങ്ങനെ കാണാതായതെന്നതു ഇപ്പോഴും ദുരൂഹമാണ് .
Post Your Comments