![Residents warned against making fake death calls in UAE](/wp-content/uploads/2018/06/fake-news.png)
അബുദാബി: 024492700 എന്ന നമ്ബറില്‍ നിന്ന് കോള്‍ വന്നാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായ് യുഎഇ എംബസി. ചില നമ്പലിൽ നിന്ന് എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
024492700 എന്ന നമ്ബറില്‍ നിന്ന് ഇന്ത്യന്‍ എംബസിയുടേതെന്ന പേരില്‍ ഫോണ്‍ വിളിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും പണം കൈമാറാന്‍ ആവശ്യപ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്നും എംബസി ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ ഇത്തരത്തില്‍ എംബസി ഫോണ്‍ ചെയ്യാറില്ലെന്നും പണം ആവശ്യപ്പെടാറില്ലെന്നും എംബസി വ്യക്തമാക്കി. ഇത്തരം പരാതികള്‍ അറിയിക്കുന്നതിനുള്ള നിര്‍ദേശങ്ങളും എംബസി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments