Latest NewsKeralaNews

പതിനാറുകാരനെ 20 പേര്‍ പീഡിപ്പിച്ചു ; കേസില്‍ പ്രതികള്‍ അധ്യാപകരും സജീവരാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ

മലപ്പുറം : പതിനാറുകാരനെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയത് 20 പേര്‍. കേസില്‍ അധ്യാപകരുള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായിട്ടും സജീവരാഷ്ട്രീയ പ്രവര്‍ത്തകരായ 5 പേര്‍ ഉള്‍പ്പെടെ 7 പേര്‍ ഒളിവില്‍. ജനുവരി ആദ്യമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

രണ്ടു വര്‍ഷത്തിലധികം കുട്ടി പീഡനത്തിനിരയാവുകയും 4 പൊലീസ് സ്റ്റേഷനുകളിലായി 18 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ഗൗരവമേറിയ കേസില്‍ പ്രതികളായ 5 പേരെയും പിടികിട്ടിയില്ലെന്നും അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണോ എന്ന് അറിയില്ലെന്നും പറഞ്ഞ് ഒഴിയുകയാണ് പൊലീസ്. കാടാമ്പുഴ, കല്‍പകഞ്ചേരി, തിരൂര്‍, വളാഞ്ചേരി സ്റ്റേഷനുകളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയെ പരിചയക്കാരനായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. ഇയാള്‍ വാങ്ങിയ ബൈക്ക് വിദ്യാര്‍ഥിക്ക് ഉപയോഗിക്കാന്‍ നല്‍കിയിരുന്നതായി പറയുന്നു. പിന്നീട് കുട്ടിയെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തെന്നാണ് മൊഴി.

കേസില്‍ അധ്യാപകരും നൃത്താധ്യാപകനും തമിഴ്‌നാട് സ്വദേശിയായ യുവാവും ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്. പിടികിട്ടാനുള്ള പ്രതികളില്‍ ചിലര്‍ വിദേശത്താണെന്നാണ് സൂചന. ഇതിനിടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും സജീവമാണ് എന്നാണ് സൂചന. മാനസികാസാസ്വാഥ്യം പ്രകടിപ്പിച്ച കുട്ടി ഇപ്പോള്‍ പ്രത്യേക പരിചരണ കേന്ദ്രത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button