മലപ്പുറം: താനൂര്‍ ഉണ്യാലിൽ നബിദിന റാലിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് താനൂർ മണ്ഡലത്തിൽ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പത്രം, പാൽ, ശബരിമല തീർഥാടകർ, നബിദിന റാലികൾ, താനൂരിലെ അമൃതമഠം പൊങ്കാല മഹോത്സവം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി മണ്ഡലം യുഡിഎഫ് ചെയർമാൻ ഒ. രാജനും കൺവീനർ എം.പി. അഷ്റഫും അറിയിച്ചു.
Post Your Comments