Latest NewsCricketNewsSports

ടെസ്റ്റ് പോരാട്ടം : ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് പരാജയം, പരമ്പര നഷ്ടമായി

ക്രൈസ്റ്റ്‌ചര്‍ച്ച്: ടെസ്റ്റ് പോരാട്ടത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് പരാജയം. 7 വിക്കറ്റിനാണ് ന്യൂസിലൻഡ് ജയിച്ചത്. 132 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി. ഏഴ് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യയ്ക്ക് 124 റണ്‍സ് മാത്രം നേടി മടങ്ങേണ്ടി വന്നു.

90-6 എന്ന നിലയില്‍ മൂന്നാം ദിനത്തിൽ ഇന്ത്യക്ക് 34 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്. ഹനുമ വിഹാരി (9) ഋഷഭ് പന്ത് (4) മുഹമ്മദ് ഷമി(5) ജസ്പ്രീത് ബുംറ(4) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായപ്പോൾ രവീന്ദ്രജഡേജ (16) മാത്രമാണ് പൊരുതി നിന്നത്. ട്രെന്‍ഡ് ബോള്‍ട്ട് നാലും,സൗത്തി 3 വിക്കറ്റുകളും എറിഞ്ഞിട്ടു. ഒന്നാം ഇന്നിംഗ്സില്‍ 7 റണ്‍സിന്‍റെ ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ വീണു.

ഇന്നലെ 89 റണ്‍സിനിടെ പൃഥ്വി ഷാ(14), മായങ്ക് അഗര്‍വാള്‍(3), വിരാട് കോലി(14), അജിങ്ക്യ രഹാനെ(9), ചേതേശ്വര്‍ പൂജാര(24), ഉമേഷ് യാദവ്(1) എന്നിവരുടെ വിക്കറ്റ് നഷ്‌ടമായിരുന്നു. നേരത്തെ ആദ്യ ടെസ്റ്റിലും ഇന്ത്യയെ ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് വിരാട് കോഹ്ലി നായകനായ ശേഷം ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണപരാജയം ഏറ്റുവാങ്ങുന്നത്. നേരത്തെ ഏകദിനത്തിലും ഇന്ത്യ പരാജയപെട്ടിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button