മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. വെള്ളിയാഴ്ചയുണ്ടായ നഷ്ടത്തിനൊടുവില്‍ ഇന്ന് സെൻസെക്സ് 731 പോയിന്റ് ഉയർന്ന് 39,029ലും നിഫ്റ്റി 219 പോയിന്റ് ഉയർന്ന് 11420ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 616 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 137 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ, 29 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.
വേദാന്ത, സീ എന്റര്‍ടെയന്‍മെന്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, ഐഒസി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, എംആന്റ്എം, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ബാധയെ തുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്പന സമ്മര്‍ദത്തില്‍ വെള്ളിയാഴ്ച സെന്‍സെക്സിന് 1448 പോയന്റായിരുന്നു നഷ്ടമായത്. നിഫ്റ്റിയാകട്ടെ 431 പോയന്റും നഷ്ടത്തിലായി.
Post Your Comments