മസ്കറ്റ്: കൊറോണ വൈറസ് ഭീതിയിൽനിന്ന് താൽകാലികമായി മുക്തിനേടിയതിന് പിന്നാലെ ഒമാനിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയീദി. ഒമാനില്‍ രണ്ടുപേർ കൊറോണ വൈറസിൽ നിന്നും മുക്തി നേടിയതിന് പിന്നാലെ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 2,367 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ആളുകൾ അധികമെത്തുന്ന മാർക്കറ്റുകൾ, പള്ളികൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളും പാലിക്കണം. പകർച്ചവ്യാധി പകരുന്നത് തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികൾ ജനങ്ങൾ സ്വീകരിക്കണമെന്നും അറിയിപ്പുണ്ട്.
Post Your Comments