KeralaLatest NewsNews

വെടിയുണ്ടകൾ കാണാതായതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നു, തോക്കുകൾ നഷ്ടപെട്ടിട്ടില്ല, കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി : സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം  : പോലീസ് സേനയിലെ അഴിമതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെടിയുണ്ടകൾ കാണാതായതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുവെന്നും തോക്കുകൾ നഷ്ടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇത്  സംബന്ധിച്ച കണക്കുകളും സഭയിൽ  വ്യക്തമാക്കി.

Also read : മതഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ആശങ്കാജനകം, കലാപത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്; രൂക്ഷ വിമര്‍ശനവുമായി ശരദ് പവാര്‍

2015 ൽ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്, ആ ബോര്‍ഡിന്‍റെ അലംഭാവമാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. . വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചതുമായി ബന്ധപ്പെട്ടു യു ഡി എഫ് സർക്കാരിന്‍റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിട്ടുണ്ടെന്നും . മന്ത്രിയുടെ ഗൺമാനെതിരെ അന്വേഷണം നടക്കുന്നുണ്ട്. 2015 ൽ മൂന്നു പേരടങ്ങുന്ന ബോർഡ് അന്വേഷിച്ചപ്പോൾ തിരകളുടെ എണ്ണത്തിൽ അന്ന് കുറവില്ലെന്നാണ് കണ്ടെത്തിയത്. .സി എ ജി കണ്ടെത്തലിനു മുൻപേ തിരകളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയതാണ് അന്ന് സീൽ ചെയ്ത പെട്ടികൾ തുറക്കാതെ കുറവില്ല എന്ന് റിപ്പോർട്ട് നൽകി അത് മൂടി വയ്ക്കാൻ ശ്രമം നടന്നുവെന്നും 2016ൽ പിന്നീട് അന്വേഷണം നടത്തിയത് ഗൗരവത്തോടെ സർക്കാർ കാണുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജിയുടെ കണ്ടെത്തലുകൾ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. കണ്ടെത്തൽ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വരും മുമ്പ് വിവരങ്ങൾ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം പോലീസ് അഴിമതിയിൽ സിഎജി റിപ്പോർട്ട് ഉയർത്തി സഭയിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാർഡുകളും, ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button