ചൂടല്ലേ. ഓറഞ്ച് ഐസ്‌ക്രീ ഡ്രിങ്ക് ഉണ്ടാക്കിയാലോ?
ശൈത്യകാലത്തുപോലും തണുപ്പില്ല, വേനല്‍ക്കാലത്ത് എന്തായിരിക്കും അവസ്ഥ.. ചൂടു കൂടിക്കൊണ്ടിരിക്കുമ്‌ബോള്‍ ശരീരത്തെ തണുപ്പിച്ചേ മതിയാകൂ. തണുപ്പേക്കാന്‍ ധാരാളം പഴങ്ങള്‍ കഴിക്കേണ്ടിയിരിക്കുന്നു. ഇതിനൊപ്പം ജ്യൂസും കുടിക്കാം.
വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന ഓറഞ്ച് ഐസ്‌ക്രീം ഡ്രിങ്ക്.
ആവശ്യമായ സാധനങ്ങള്‍
ഓറഞ്ച് തോല്‍ കളഞ്ഞ് കുരുഇല്ലാതെ അല്ലികള്‍ മാത്രം എടുത്തത്- 200 ഗ്രാം
കസ് കസ് കുതിര്‍ത്തത്- ഒരു സ്പൂണ്‍
ഐസ്‌ക്രീം- 2 സ്‌ക്കൂപ്പ്
നാരങ്ങാനീര്- 10 മില്ലി
പഞ്ചസാര- 75 ഗ്രാം
ഐസ് ക്യൂബ്- 4 എണ്ണം
തയ്യാറാക്കുന്ന വിധം
ഓറഞ്ചും പഞ്ചസാരയും ജ്യൂസാക്കാം. ഒരു ക്ലാസിലേക്ക് മാറ്റി അതിലേക്ക് ഐസ്‌ക്യൂബ് ഇട്ട്, കസ് കസ്,ഐസ്‌ക്രീം, നാരങ്ങാനീര് എന്നിവ ചേര്‍ക്കാം. സൂപ്പര്‍ ചില്‍ ജ്യൂസ് ഐസ്‌ക്രീം തയ്യാര്‍
Post Your Comments