Latest NewsNewsIndia

നിര്‍ഭയ കേസിലെ കുറ്റവാളി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി ; വധശിക്ഷ നടപ്പാക്കാന്‍ സാധ്യതയില്ല ; കാരണം ഇതാണ്

ദില്ലി: നിര്‍ഭയ കേസ് കുറ്റവാളി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി. നാളെ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് നിലനില്‍ക്കെയാണ് കേസിലെ അവസാന തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയത്.

കേസിലെ മറ്റ് മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയതാണ്. രണ്ടാമതും ദയാഹര്‍ജി നല്‍കിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ദയാഹര്‍ജി നല്‍കുകയാണെങ്കില്‍ മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും കോടതിയില്‍ ഹര്‍ജി നല്‍കും. അങ്ങനെ വന്നാല്‍ നാളെ ശിക്ഷ നടപ്പാക്കാന്‍ സാധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button