KeralaLatest NewsNews

നോട്ടുനിരോധനം പോലെ ഒരു നിശാനാടകം; അയ്യോ അച്ഛാ പോകല്ലേ എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമെന്ന് എംബി രാജേഷ്

കൊച്ചി: സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പരിഹസിച്ച്‌ സിപിഎം നേതാവ് എംബി രാജേഷ്. അയ്യോ അച്ഛാ പോകല്ലേ എന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറയുകയുണ്ടായി. സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് മോദി പറയുമ്പോള്‍ അനുയായികള്‍ കൂട്ടത്തോടെ കരയും. അത് മോദിയുടെ ഗിമ്മിക്കാണ്. നോട്ടുനിരോധനം പോലെ ഒരു നിശാനാടകം മാത്രമായിട്ടാണ് ഇതിനെ കാണുന്നത്. ജനങ്ങളെ ഭിന്നിപ്പിച്ചതിന്റെ ആത്മാര്‍ത്ഥമായ കുറ്റബോധമാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനുള്ള മോദിയുടെ തീരുമാനം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടും. അങ്ങനെയാണെങ്കില്‍ അതുമാത്രം പോരാ, അധികാരം കൂടി ഉപേക്ഷിക്കണമെന്നും എംബി രാജേഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button