ടോക്യോ : ഡയമണ്ട് പ്രിൻസസ്സ് ആഡംബരക്കപ്പലിൽ നിന്നും യാത്രികരും കപ്പൽജീവനക്കാരുമടങ്ങിയ അവസാനസംഘവും ഒഴിഞ്ഞതോടെ തുറമുഖത്ത് കപ്പൽ മാത്രമായി . 130ഓളം പേരടങ്ങിയ അവസാന സംഘം ഞായറാഴ്ച വൈകിട്ടോടെയാണ് കപ്പലിൽ നിന്നും ഇറങ്ങിയത് . കപ്പലിലെ മൊത്തം അംഗസംഖ്യയുടെ അഞ്ചിലൊന്നു പേർക്കും കൊറോണ വൈറസ് ബാധിച്ചിരുന്നു .
ശൂന്യമായ കപ്പലിൽ ശുചീകരണനടപടികളും അണുവിമുക്ത നടപടികളും തുടങ്ങിയിട്ടുണ്ടെന്ന് ജപ്പാൻ ആരോഗ്യമന്ത്രി കട്സുനോബു കറ്റോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു, കപ്പലിലുണ്ടായിരുന്ന യാത്രികരും കപ്പൽജീവനക്കാരുമടങ്ങിയ 3711 പേരിൽ 705 പേർ രോഗബാധിതരായിരുന്നു.
Post Your Comments