KeralaLatest NewsNews

തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്തതിലൂടെ പത്മനാഭ സ്വാമി ക്ഷേത്രമാണ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത് ..റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് രാത്രി തന്നെ മണ്ഡപം സീല്‍ ചെയ്തതിനു പിന്നില്‍ എന്തോ ദുരുദ്ദേശ്യമെന്നും മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്തതിലൂടെ പത്മനാഭ സ്വാമി ക്ഷേത്രമാണ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നതെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. .റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് രാത്രി തന്നെ മണ്ഡപം സീല്‍ ചെയ്തതിനു പിന്നില്‍ എന്തോ ദുരുദ്ദേശ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Read Also : തീര്‍ത്ഥപാദമണ്ഡപം: മന്ത്രിസഭാ തീരുമാനം സംസ്‌ക്കാര ശൂന്യതയാണെന്ന് കുമ്മനം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വിദ്യാധിരാജ സഭയുടെ നേതൃത്വത്തിലുണ്ടായിരുന്ന തീര്‍ഥപാദ മണ്ഡപമാണ് സര്‍ക്കാര്‍ സീല്‍ ചെയ്തത്. സംഭവത്തില്‍ സര്‍ക്കാര്‍ നപടിയ്ക്ക് എതിരെ പ്രതിഷേധവുമായെത്തിയ ഭക്തരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ ഭൂമിയിലേക്ക് പ്രവേശനമില്ലെന്ന ബോര്‍ഡും സ്ഥാപിച്ചു.

സ്ഥലത്തെ സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ ഈ നടപടി. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് തീര്‍ത്ഥപാദ മണ്ഡപത്തിനുള്ളിലെ ക്ഷേത്രത്തിലെ പൂജയും മുടങ്ങിയിരിക്കുകയാണ്. ഭക്തര്‍ ക്ഷേത്രത്തിനുള്ളില്‍ കടക്കാതിരിക്കാന്‍ മണ്ഡപത്തിന് മുന്നില്‍ കൂടുതല്‍ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button