വിയന്ന: പരസ്പരം കവിളില്‍ ചുംബിക്കുന്നത് ഒഴിവാക്കണമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യമന്ത്രി അലൈന്‍ ബെര്‍സെറ്റ്. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. പരസ്പരം കവിളില്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കണമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നത്. ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയെ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വിസ് ആരോഗ്യ വകുപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വൈറസിന്റെ വ്യാപനം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം സാമൂഹിക അകലം പാലിക്കുകയാണ്. കൊറോണയെ ചെറുക്കുന്നതിനായി ഈ മാസം15 വരെ ആയിരമോ അതിലധികമോ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിരോധിച്ചിട്ടുണ്ട്.
അയല്‍ രാജ്യമായ ഫ്രാന്‍സിലേത് പോലെ സ്വിറ്റ്സര്‍ലന്‍ഡിലും സ്ത്രീകളും കുട്ടികളും എതിര് ലിംഗത്തില്‍പ്പെട്ടവരുടെ കവിളില്‍ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നത് പതിവാണ്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഹസ്തദാനം നല്‍കുന്നതിനെതിരെ ഫ്രഞ്ച് ആരോഗ്യമന്ത്രിയും ഉപദേശവുമായി എത്തിയിരുന്നു.
Post Your Comments