പനാജി: പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയില്‍ മഹാ വിഷ്‌ണുവിന്റെ അവതാരമായ പരശുരാമനെ അവഹേളിച്ച് പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഗോവയില്‍ നടന്ന സിഎഎ വിരുദ്ധ റാലിയില്‍ ആണ് കോണ്‍ഗ്രസ് നേതാവ് ഹിന്ദുമത വിശ്വാസത്തെ അവഹേളിച്ചത്.
രാമകൃഷ്ണ ജാല്‍മിയാണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ രാമകൃഷ്ണ ജാല്‍മി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മതവികാരം വൃണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി 295(എ), 153(എ) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവ ചര്‍ച്ചിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഫോര്‍ സോഷ്യല്‍ പീസ് ആന്‍ഡ് ജസ്റ്റിസ്(സിഎസ്‌ജെപി) എന്ന സംഘടന സംഘടിപ്പിച്ച റാലിയിലാണ് രാമകൃഷ്ണ വിവാദ പരാമര്‍ശം നടത്തിയത്.
പരശുരാമന്‍ ഭീകരവാദിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് രാമകൃഷ്ണയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പരശുരാമനെ അവഹേളിച്ചു കൊണ്ട് നടത്തിയ രാമകൃഷ്ണയുടെ പ്രസംഗം സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. മപുസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു യുവ സേനയാണ് രാമകൃഷ്ണ ജാല്‍മിക്കെതിരെ പരാതി നല്‍കിയത്. 2017ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയോള്‍ മണ്ഡലത്തില്‍ നിന്നും രാമകൃഷ്ണ മത്സരിച്ചിരുന്നു.
Post Your Comments