Latest NewsJobs & VacanciesNews

കോസ്റ്റ് ഗാർഡിൽ തൊഴിലവസരം

കോസ്റ്റ് ഗാർഡിൽ തൊഴിലവസരം. മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലെ യാന്ത്രിക് തസ്തികയിലേക്ക് പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2/2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. മെട്രിക്കുലേഷൻ/ തത്തുല്യം. കുറഞ്ഞതു മൊത്തം 60 % മാർക്കോടെ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. പട്ടികവിഭാഗക്കാർക്കും ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ കായികതാരങ്ങൾക്കും മാർക്കിൽ 5 % ഇളവുണ്ട്.

എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും.മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. ഏപ്രിലിൽ എഴുത്തുപരീക്ഷ നടത്തും. ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കും. 37 ഒഴിവുകളുണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.joinindiancoastguard.gov.in

മാർച്ച് 16 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button