Latest NewsKeralaIndia

വർഗീയ പ്രസംഗം : എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ പോലീസ് മേധാവിക്ക് പരാതി

സർക്കാരിനെയും നിയമ സംവിധാനത്തെയും അട്ടിമറിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ആഹ്വാനം നടത്തുകയുണ്ടായി.

പത്തനംതിട്ട; എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ പരാതിയുമായി ബിജെപി.  ഫസൽ ഗഫൂർ നടത്തിയ രാജ്യദ്രോഹ മതവിദ്വേഷ പ്രസംഗത്തിനും, വർഗ്ഗീയമായി സായുധ കലാപം നടത്തി സർക്കാരിനെയും നിയമ സംവിധാനത്തെയും അട്ടിമറിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ആഹ്വാനം നടത്തുകയുണ്ടായി.

ഇതിനെതിരെ ബി.ജെ.പി. പത്തനംതിട്ട ജില്ല കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഫസൽ ഗഫൂറിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ എത്തിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. ജില്ല ഐ.റ്റി. കൺവീനർ അജി വിശ്വനാഥാണ് പരാതി നൽകിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button